അവിണിശ്ശേരി: ബി.ജെ.പി അവിണിശേരിഗ്രാമ പഞ്ചായത്ത് ദുർഭരണത്തിനുമെതിരെ ഇടതുപക്ഷജനാധിപത്യമുന്നണി ആനക്കല്ല് സെൻ്ററിൽ ധർണ്ണ നടത്തി. . ഒരു ദിവസം നീണ്ടുനിന്ന ധർണ്ണ സമരം ഇടതുപക്ഷ ജനാധിപത്യമുന്നണി തൃശ്ശൂർ ജില്ലാ കൺവീനർ കെ.വി.അബ്ദുൾ ഖാദർ ഉൽഘാടനം ചെയ്തു. സി.പി.ഐ. അവിണിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി റാഫി കാട്ടൂക്കാരൻ അദ്ധ്യക്ഷതവഹിച്ചു. സി. പി. ഐ.എം.ചേർപ്പ് ഏരിയാ സെക്രട്ടറി ഏ എസ്. ദിനകരൻ , സി.പി.ഐ. ചേർപ്പ് മണ്ഡലം സെക്രട്ടറി പി.വി. അശോകൻ, ഇടതുപക്ഷ ജനാധിപത്യമുന്നണി നാട്ടിക മണ്ഡലം കൺവീനർ കെ.എൻ. ജയദേവൻ,തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം വി.ജി. വനജ കുമാരി, സി.പി.ഐ.എം.ഏരിയാ കമ്മിറ്റി അംഗങ്ങളായ സെബി ജോസഫ് പെല്ലിശ്ശേരി, പി ചന്ദ്രൻ , സി.എസ്. സംഗീത് , കെ.പി.പ്രസാദ് , കെ.കെ. മോഹനൻ, കെ.എ. പ്രദീപ് , കെ. ആർ.ജയരാജ്, ശാരിക പ്രദീപ് എന്നിവർ സംസാരിച്ചു. സമാപന പൊതുയോഗം സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം കെ.പി. സന്ദീപ് ഉൽഘാടനം ചെയ്തു.