തൃപ്രയാർ: നാട്ടിക ഇയ്യാനി ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാചരണവും വാർഷിക മഹോത്സവവും ജനുവരി 31 മുതൽ ഫെബ്രുവരി 8 വരെ ആഘോഷിക്കും. ഫെബ്രുവരി 2ന് ഞായർ രാവിലെ പൊങ്കാല, ബ്രഹാമകലശാഭിഷേകം. വൈകീട്ട് കൊടിയേറ്റ്. 3 ന് തിങ്ഖ8 നാഗപൂജ, 4 ന് ചൊവ്വാഴ്ച വൈകീട്ട് തിരുവാതിരക്കളി, 5ന് ബുധനാഴ്ച വൈകീട്ട് ദണ്ഡനും മുണ്ഡനും പൂജ. രാത്രി 7ന് സുരജ് സത്യൻറെ സുന്ദികളും സുന്ദരൻമാരും കഥാപ്രസംഗം. 6 ന് വ്യാഴാഴ്ച വൈകീട്ട് ഹനുമാൻ പൂജ. 7ന് വെള്ളിയാഴ്ച ഉത്സവദിവസം രാവിലെ ഗണപതിഹോമം, ശീവേലി എഴുന്നള്ളിപ്പ്. പഞ്ചാരിമേളം അകമ്പടിയാവും. വൈകീട്ട് 3.30ന് കാഴ്ചശീവേലി 3 ആനകൾ അണിനിരക്കും. തിരുവലല് രാധാക്യഷ്ണൻ മാരാരുടെ നേത്യത്വത്തിൽ പഞ്ചവാദ്യവും തുടർന്ന് പാണ്ടിമേളവും. വൈകീട്ട് വർണ്ണമഴ, രാത്രി പളളിവേട്ട. 8ന് ശനിയാഴ്ച രാവിലെ ആറാട്ടോടെ ഉത്സവത്തിന് സമാപനമാവും. ക്ഷേത്രകമ്മറ്റി പ്രസിഡൻറ് ഇ.കെ. സുരേഷ്, സെക്രട്ടറി സുരേഷ് ഇയ്യാനി, ഇഎൻടി സ്നിതീഷ്, ഇ.എൻ പ്രദീപ്കുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.