വാടാനപ്പള്ളി: സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ദേവാലയത്തിലെ സെൻ്റ് സബസ്ത്യാനോസിൻ്റെ തിരുനാളിനോടനുബന്ധിച്ചുള്ള പ്രദക്ഷിണം ഭക്തി സാന്ദ്രമായി. വൈകീട്ട് പള്ളിയിൽ നിന്നും ആരംഭിച്ച പ്രദക്ഷിണം വാടാനപ്പള്ളി സെൻ്ററിലുള്ള സെൻ്റ് സബസ്ത്യാനോസിൻ്റെ കരിശുപള്ളി ചുറ്റി പള്ളിയിൽ തന്നെ സമാപിച്ചു. നൂറ് കണക്കിന് വിശ്വാസികൾ പ്രദക്ഷിണത്തിൽ അണിചേർന്നു.
തിരുനാൾ ദിനത്തിൽ രാവിലെ നടന്ന ആഘോഷമായ തിരുനാൾ കുർബ്ബാനയക്ക് നവവൈദീകൻ ഫാ. ക്ലിൻ്റ് പാണേങ്ങാടൻ മുഖ്യ കാർമ്മികത്വം വഹിച്ചു. നവവൈദീകൻ ഫാ. ലിൻസൺ അക്കരപ്പറമ്പിൽ സന്ദേശം നൽകി. ഇടവകാംഗം ഫാ.ജോയ് മാളിയേക്കൽ സഹകാർമ്മികനായി. വൈകീട്ട് നടന്ന വിശുദ്ധ കുർബ്ബാനക്ക് ഇടവകാംഗം ഫാ.ഡോ.സേവിയർ ക്രിസ്റ്റി നേതൃത്വം നൽകി. തുടർന്ന് പ്രദക്ഷിണവും ഗാനമേളയും നടന്നു.
വികാരി ഫാ.ഏബിൾ ചിറമ്മൽ, ട്രസ്റ്റിമാരായ ജെയിംസ് എൻ.ഡി, പോൾ കെ.കെ, സോളമൻ സി.എ, ജനറൽ കൺവീനർ ജോസഫ് കെ.ഫ് എന്നിവർ തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.