അന്തിക്കാട്: ചിറമുഖത്ത് അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ക്ഷേത്രത്തിലെ 20 ലക്ഷം രുപ ചിലവഴിച്ച് നിർമ്മിച്ച നടപ്പുരയുടെ ഉദ്ഘാടനം ക്ഷേത്ര മേൽശാന്തി വല്ലഭൻ നമ്പൂതിരിപ്പാടും, ക്ഷേത്ര തന്ത്രി പടിഞ്ഞാറെ മനയ്ക്കൽ കുടി നിർവഹിച്ചു. ക്ഷേത്രസമിതി പ്രസിഡൻ്റ് എൻ.ബാലഗോപാലൻ, എം.വിജയൻ, ഗിരിജ വല്ലഭൻ, എൽ.ശ്രീകുമാർ, എം.വി ജയകുമാർ, എം.നന്ദകുമാർ എന്നിവർ നേതൃത്വം നൽകി.
previous post