കടപ്പുറം: ആറങ്ങാടി ഉപ്പാപ്പ പള്ളിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന അശ്ശൈഖ് വലിയുള്ളാഹി അലി അഹമ്മദ് ഉപ്പാപ്പയുടെ ഇരുനൂറ്റി നാല്‍പത്തി എട്ടാം ആണ്ട് നേര്‍ച്ചക്ക് തുടക്കം കുറിച്ച് ഖത്തമുല്‍ ഖുര്‍ആന്‍ പാരായണം തുടങ്ങി. ഉപ്പാപ്പ പള്ളി ഖത്തീബ് റാഷിദ് ബാഖവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഒരു മാസത്തെ ഖുര്‍ആന്‍ പാരായണത്തിന് ശേഷം ശഅബാന്‍ ഇരുപത്തി എട്ടിനാണ് ആണ്ട് നേര്‍ച്ചയും അന്നദാനവും. വിപുലമായ പരിപാടികളാണ് ഇപ്രാവശ്യം ആവിഷ്‌കരിച്ചിട്ടുള്ളത്. ജാറം ആണ്ട് നേര്‍ച്ച കമ്മറ്റി ചെയര്‍മാന്‍ ഇ.കെ. അബ്ദു മാസ്റ്റര്‍, കണ്‍വീനര്‍ എ.കെ. അബ്ദുള്‍ കരീം, മഹല്ല് പ്രസിഡണ്ട് എന്‍. ബക്കര്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു. വി.കെ. കുഞ്ഞാലു ഹാജി, ഇ.കെ. ഹംസ, വി.കെ. ഉസ്മാന്‍ , മഹല്ല് ഭാരവാഹികളായ സി. ഹമീദ് ഹാജി, എ.കെ. ഫാറുഖ് ഹാജി, ആര്‍.കെ. ഇസ്മാഈല്‍ ,പി.കെ. ഷാഫി, പി.കെ. ഹമീദ്, എന്‍.ഹസന്‍, കെ.വി. ബക്കര്‍ മോന്‍, ആര്‍.എം. ഖമറുദ്ധീന്‍, കെ. വി. യൂസഫ് പി.പി. ഷംസു എന്നിവര്‍ സംബന്ധിച്ചു. അശൈഖുല്‍ വലിയ്യ് അലി അഹമ്മദുബിനു സയ്യിദ് അഹമ്മദ് അല്‍മശ് ഹൂർ. അലി അഹമ്മദ് ഉപ്പാപ്പ എന്ന ചുരുക്കപേരിലാണ് അറിയപ്പെടുന്നത്. ഉപ്പാപ്പയുടെ വിസമയം നിറഞ്ഞ നൂറുകണക്കിന് അത്ഭുതങ്ങളു ടെ കഥകളുണ്ട്. ഏകദേശം രണ്ടര നൂറ്റാണ്ടു മുമ്പാണ് അദ്ദേഹം അവിടെ എത്തിപ്പെട്ടത്. ഉപ്പാപ്പാ പള്ളിയും ജാറവും പ്രശസ്തവും ആഗ്രഹസ ഫലീകരണത്തിന് പേരു കേട്ടതുമാണ്. ചാവക്കാടിനടുത്ത് പെരിങ്ങാട് തിരുനെല്ലൂരിലായിരുന്നു ഉപ്പാപ്പയുടെ ജനനം. ശൈഖ് മഹ്മുദുല്‍ ഖാഹിരി /ഫാത്തിമ ദമ്പതികളുടെ പുത്രനായി പിറന്ന അദ്ദേഹത്തിന്റെ ചെറുപ്രായത്തില്‍ തന്നെ പിതാവ് മരണപ്പെട്ടു. സഞ്ചാരിയായി തിരുനെല്ലൂരിലെത്തിയ ശൈഖ് മഹ്മുദുല്‍ ഖാഹിരിയുടെ സ്വീകാര്യതയും ജീവിത വിശുദ്ധിയും നാട്ടുകാരില്‍ അത്ഭുതമുളവാക്കിയിരുന്നു. കുഞ്ഞ് പിറന്നപ്പോള്‍ പിതാവ് ദീര്‍ഘദര്‍ശനം നടത്തി. എന്റെ ഈ മകന്‍ ഉന്നത പദവിയിലെത്തുന്ന കുഞ്ഞായി വളരും. പിതാവിന്റെ മനകണ്ണ് പൂര്‍ണ്ണമായും പുലര്‍ന്നു. സര്‍വമതസ്തരുടെയും ആശാ കേന്ദ്രമാണ് ഉപ്പാപ്പജാറം. തങ്ങളുടെ വിവിധ പ്രയാസങ്ങള്‍ മാറുന്നതിന് വഴി പാടുകളുമായി ജാറത്തിലെത്തുന്നു. ജാറത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ പലരും മഖാമിനടുത്ത് നിന്ന് പറഞ്ഞാല്‍ എല്ലാം മാറികിട്ടുമെന്നാണ് ഇവര്‍ക്ക് പറയാനുള്ളത്. വിഷം തിന്നിയാല്‍, വസൂരി തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് സര്‍വരും ഭേദമാവാന്‍ വഴിപാടുകളുമായി എത്തുന്നു. കടല്‍ ക്ഷോഭിച്ചാലും മത്സ്യ സമ്പത്ത് കുറഞ്ഞാലും മത്സ്യതൊ ഴിലാളികളുടെ ആശയം ഉപ്പാപ്പ ജാറമാണ്. ജാറത്തില്‍ നിന്നും പള്ളിക്കായി ലഭിക്കുന്ന വരുമാനം ഉപ്പാപ്പ പള്ളിയുടെയും, അനുബന്ധ പ്രവര്‍ത്തി കള്‍ക്കായുമാണ് ചിലവഴിക്കുന്നത്.