ചാവക്കാട്: ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 52 വർഷം കഠിന തടവും 2.30 ലക്ഷം രൂപ പിഴയും. ഒരുമനയൂർ പൊലിയേടത്ത് വീട്ടിൽ സുരേഷിനാണ് (50) ചാവക്കാട് അതിവേഗ സ്പെഷൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ ശിക്ഷ വിധിച്ചത്. 2023 ആഗസ്റ്റ് 27നാണ് കേസിനാസ്പദമായ സംഭവം. പനിയും മറ്റും തുടർച്ചയായുണ്ടായതിനെ തുടർന്ന് കുട്ടിയുടെ അടുത്ത ബന്ധുവായ സ്ത്രീ ചോദിച്ചപ്പോഴാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈനിൽനിന്ന് ചാവക്കാട് പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. 2024 മാർച്ച് 22ന് കുറ്റപത്രം സമർപ്പിച്ച കേസ് ഏപ്രിൽ 25നാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതിയിലേക്കെത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായി.
previous post