News One Thrissur
Updates

നാട്ടിക ഇയ്യാനി ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം. 

തൃപ്രയാർ: നാട്ടിക ഇയ്യാനി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പൊങ്കാല സമർപ്പണവും ദ്രവ്യ കലശാഭിഷേകവും നടന്നു. രാവിലെ ഗണപതിഹവനം, ഉഷപൂജ, മുളപൂജ, വിശേഷാൽ പൂജകൾ, പൊങ്കാലയിടൽ, പൊങ്കാല സമർപ്പണം, പരികലശാഭിഷേകം, തുടർന്ന് 108 കലശത്തോടെ ദ്രവ്യകലശാഭിഷേകവും നടന്നു. ഉച്ചക്ക് ശ്രീഭൂതബലി, ഉച്ചപൂജ എന്നിവ നടന്നു. ഗുരുപദം ആശ്രമത്തിലെ ഡോ. ഒ.വി ഷിബു, ഡോ.വിവേക്, വിനോദ് ശാന്തി, ക്ഷേത്രം മേൽശാന്തി എൻ.എസ് ജോഷി എന്നിവർ മുഖ്യകാർമ്മികരായി. ക്ഷേത്രം രക്ഷാധികാരികളായ ഇ.എൻ.കെ തിലകൻ, ഡോ.ഐ.ബി. സുരേഷ് ബാബു, ഇ.കെ. ജയതിലകൻ, ഇ.കെ. രാമകൃഷ്ണൻ, ക്ഷേത്രം പ്രസിഡണ്ട് ഇ.കെ സുരേഷ്, സെക്രട്ടറി സുരേഷ് ഇയ്യാനി, ട്രഷറർ ഇ.എൻ.ടി സ്നിതീഷ്, ഭാരവാഹികളായ ഐ.ആർ. രാജു, പ്രദീപ്കുമാർ ഇ.എൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഫെബ്രുവരി 7 നാണ് ഉത്സവം.ഉത്സവ ദിവസം രാവിലെ മഹാഗണപതിഹവനം, ശീവേലി എഴുന്നള്ളിപ്പ്, വൈകീട്ട് 3 ഗജവീരൻമാരോടു കൂടി കാഴ്ച്ച ശീവേലി, ദീപാരാധന, വർണ്ണമഴ, ഫെബ്രുവരി 8 ആറാട്ടോടുകൂടി ക്ഷേത്ര മഹോത്സവത്തിന് കൊടിയിറങ്ങും.

Related posts

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ രാഷ്ട്രീയ ഗൂഢാലോചന: വി.എസ്. സുനിൽകുമാർ

Sudheer K

നാട്ടിക എംഎൽഎ വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

Sudheer K

തലവേദനയെ തുടര്‍ന്ന് ബെഞ്ചില്‍ തലവെച്ച് കിടന്നു, സഹപാഠികൾ വിളിച്ചപ്പോള്‍ അനക്കമില്ല; തൃശൂരിൽ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!