വലപ്പാട്: ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ജനറൽ വിഭാഗത്തിൽ പെട്ടവർക്ക് കട്ടിൽ വിതരണം നടത്തി. 60വയസിനു മുകളിലുള്ളവരുടെ ക്ഷേമത്തിനാണ് 8 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ട് 200 കുടുംബങ്ങൾക്ക് കട്ടിൽ വിതരണം നടത്തിയത്. ഗ്രാമ പഞ്ചായത് പ്രസിഡന്റ് ഷിനിത ആഷിക് വിതരണോത്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് വി.ആർ.ജിത്തു അധ്യക്ഷത വഹിച്ച ഇ.പി.അജയഘോഷ്, ബി.കെ. മണിലാൽ, കെ.എ. വിജയൻ, മണി ഉണ്ണികൃഷ്ണൻ, രശ്മി ഷിജോ, എം.എ. ശിഹാബ്, ഷൈൻ നെടിയിരിപ്പിൽ, അനിത കാർത്തികേയൻ, അനിത തൃത്തീപ്കുമാർ, അശ്വതി മേനോൻ,സിജി സുരേഷ്, ഫാത്തിമ സലീം, ഐ സി ഡി എസ് സൂപ്പർവൈസർ ജെസീറ മറ്റു ഗുണപോക്തകളും പങ്കെടുത്തു.
previous post