അരിമ്പൂർ: രണ്ടാം വാർഡ് യൂണിറ്റി റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ് ഉദ്ഘാടനം ചെയ്തു. അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്. സുജിത്ത് അധ്യക്ഷനായി. 150 മീറ്ററിലുള്ള റോഡ് 6.40 ലക്ഷം ചിലവഴിച്ചാണ് നിർമ്മിച്ചത്. വാർഡ് മെമ്പർമാരായ സി.പി.പോൾ, പി.എ.ജോസ്, കെ.രാഗേഷ് തുടങ്ങിയവർ പ്രസംഗിച്ചു.