തൃപ്രയാർ: താന്ന്യം സെൻ്റ് പീറ്റേഴ്സ് പള്ളിയിലെ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും. പരിശുദ്ധ കന്യാമറിയത്തിന്റെയും സംയുക്ത തിരുനാൾ ആഘോഷിച്ചു. രാവിലെ വിശുദ്ധ കുർബാനയും തുടർന്ന് പ്രദക്ഷിണവും ഉണ്ടായി തിരുകർമ്മങ്ങൾക്ക് ഫാ. ജാക്സൺ ചാലക്കൽ. ഫാ. ജിമ്മി എടക്കളത്തൂർ. ഫാ. സ്റ്റീഫൻ അറക്കൽ, വികാരി ഫാ. പോൾ കള്ളിക്കാടൻ എന്നിവർ നേതൃത്വം നൽകി. തിരുനാൾ കൺവീനർ പ്രതീഷ് ജോസ് ചിറയത്ത്, കൈക്കാരന്മാരായ ചേരമാൻ തുരുത്തി ജോഫി. കുരുതുകുളങ്ങര ദാസ് പുറത്തൂര് ഐനിക്കൽ ഡേവിസ്, പിആർഒ ജോജു കുരുതുകുളങ്ങര എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.