കാഞ്ഞാണി: വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ലക്ഷാർച്ചന ഈ മാസം അഞ്ചിനും ദേശഗുരുതി ഒമ്പതിനും ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പഴങ്ങാപറമ്പ് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലക്ഷാർച്ചന ദിവസം ഉച്ചക്ക് ഭരണിയൂട്ടും വൈകീട്ട് ലക്ഷദീപവും നടത്തും. ഒമ്പതിന് വൈകീട്ട് നാലിനാണ് ദേശ ഗുരുതിക്കായി എട്ട് ദേശങ്ങളിലേക്ക് എഴുന്നള്ളിപ്പിന് പുറപ്പെടുക. രാത്രി 12 ന് ക്ഷേത്രത്തിൽ തിരിച്ചെത്തും. നീണ്ട കാലയളവിന് ശേഷമാണ് അഷ്ടമംഗല്യ പ്രശ്നം നോക്കി ദേശഗുരുതി നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. ക്ഷേത്ര കമ്മറ്റി സെക്രട്ടറി കൃഷ്ണൻകുട്ടി പറലിയിൽ, കൺവീനർ ഗോപി അറക്കൽ, എ നന്ദകുമാർ, ഗോപി കൊച്ചു പറമ്പിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
previous post