പെരിഞ്ഞനം: മൂന്നുപീടികയിൽ കാപ്പ പ്രതിയെയും സുഹൃത്തിനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവിനെ കയ്‌പമംഗലം പോലീസ് അറസ്‌റ്റ് ചെയ്‌തു. കയ്‌പമംഗലം സ്വദേശി പുഴങ്കരയില്ലത്ത് പൈച്ചാൻ മുസ്‌തഫ എന്ന് വിളിക്കുന്ന മുസ്‌തഫ യാണ് പിടിയിലായത്. ഞായറാഴ്‌ച രാത്രി പെരിഞ്ഞനം കപ്പൽ പള്ളിയുടെ സമീപത്തുള്ള വീട്ടിൽ വെച്ച് ചളിങ്ങാട് സ്വദേശിയായ വൈപ്പിൻകാട്ടിൽ അജ്‌മൽ, സുഹൃത്ത് ജെനേന്ദ്രൻ എന്നിവർക്കാണ് വെട്ടേറ്റത്.