News One Thrissur
Updates

എറിയാട് നിർമ്മാണത്തിലുള്ള കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് ഗൃഹനാഥൻ മ​രി​ച്ചു

 

എ​റി​യാ​ട്: വീ​ടി​ന് സ​മീ​പ​ത്തെ നി​ർ​മാ​ണ​ത്തി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് കാ​ൽ​വ​ഴു​തി വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. എ​റി​യാ​ട് ചേ​ര​മാ​ന് കി​ഴ​ക്ക് അ​യ്യാ​രി​ൽ ചെ​ളു​ക്ക​യി​ൽ പ​രേ​ത​നാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദു​ണ്ണി​യു​ടെ മ​ക​ൻ അ​ലി​ക്കു​ഞ്ഞി​യാ​ണ് (68) മ​രി​ച്ച​ത്. ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സി​ൽ ​നി​ന്ന് വി​ര​മി​ച്ച​ശേ​ഷം തൃ​ശൂ​ർ ജി​ല്ല എ​ൻ.​സി.​സി ഓ​ഫി​സി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചിട്ടുണ്ട്.

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി അം​ഗ​വും ചേ​ര​മാ​ൻ ഹ​ൽ​ഖ പ്ര​സി​ഡ​ന്റു​മാ​ണ്. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ക​യ്പ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​വും എ​ഫ്.​ഐ.​ടി.​യു മു​ൻ ജി​ല്ല ട്ര​ഷ​റ​റും നി​ല​വി​ൽ ക​യ്പ​മം​ഗ​ലം മ​ണ്ഡ​ലം കോ​ഡി​നേ​റ്റ​റു​മാ​ണ്. എ​റി​യാ​ട് ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡി സെ​ന്റ​ർ ക​മ്മി​റ്റി അം​ഗം, ക​ട​പ്പൂ​ര് ജു​മാ മ​സ്ജി​ദ് ക​മ്മി​റ്റി അം​ഗം, ചേ​ര​മാ​ൻ റി​യാ​ദു​സ്വാ​ലി​ഹീ​ൻ മ​ദ്റ​സ ക​മ്മി​റ്റി അം​ഗം, മ​ർ​വ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഭാ​ര​വാ​ഹി എ​ന്നീ നി​ല​ക​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. ഭാ​ര്യ: ശ​രീ​ഫ (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക, എ​സ്.​എ​സ്.​എം. ടി.​ടി.​ഐ അ​ഴീ​ക്കോ​ട്). മ​ക്ക​ൾ: ഡോ. ​ഉ​മ​ർ ഫാ​റൂ​ഖ്, ഡോ. ​മു​ഹ​മ്മ​ദ്, ഡോ.​ത​സ്നി. മ​രു​മ​ക്ക​ൾ: ഡോ. ​ഷ​ജീ​ല, ഡോ. ​ആ​സ്മി, ഷ​ഹ​ദ്. ഖ​ബ​റ​ട​ക്കം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് എ​റി​യാ​ട് ക​ട​പ്പൂ​ര് ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

Related posts

വില്ല നിർമാണം പൂർത്തിയാക്കാതെ നിക്ഷേപകരെ വഞ്ചിച്ച ശാന്തിമഠം വൈസ് ചെയർമാൻ അറസ്റ്റിൽ.

Sudheer K

അന്തിക്കാട് വടക്കേക്കര ശ്രീ മഹാവിഷ്ണു ക്ഷേത്ര ഉത്സവം: ബ്രോഷർ പ്രകാശനം ചെയ്തു.

Sudheer K

ഗുരുവായൂർ ആനയോട്ടത്തിൽ ഗോപീ കണ്ണൻ ഒന്നാമത്

Sudheer K

Leave a Comment

error: Content is protected !!