പാവറട്ടി: കഴിഞ്ഞ ആഴ്ച പൂവത്തൂർ കസ് വ ഹാളിൽ നടന്ന ഹബീബ് – ഹന്നു ദമ്പതികളുടെ വിവാഹ ചടങ്ങിനിടയിലാണ് ഹബീബിന്റെ അനുജത്തിയുടെ ഡാൻസ് വീഡിയോ വൈറലായത് . ഇക്കാക്കയുടെ കല്യാണത്തിന് അനിയത്തി കുട്ടിയുടെ സർപ്രൈസ് ഗിഫ്റ്റ് എന്ന പേരിലാണ് സോഷ്യൽ മീഡിയയിലൂടെ വൈറൽ വീഡിയോ തരംഗമാകുന്നത്. ഹാനിയയുടെ ഡാൻസ് രംഗങ്ങൾ ചിത്രീകരിച്ചാണ് ഷാൻ അഫ്രീദ് ഇന്ന് വൈറൽ ഫോട്ടോഗ്രാഫർ എന്ന പേരിലേക്ക് എത്തുന്നത്. .കഴിഞ്ഞ ആറുവർഷമായി വെഡിങ് ഫോട്ടോഗ്രാഫറാണ് ഇദ്ദേഹം ‘ ഇതിനകം തന്നെ 10 മില്യൻ ആളുകൾ ആ ഡാൻസ് രംഗം സോഷ്യൽ മീഡിയയിലൂടെ കണ്ടു കഴിഞ്ഞു.ഗുരുവായൂർ പഞ്ചാരമുക്ക് സ്വദേശിയാണ് ഷാൻ അഫ്രീദ് ‘പാവറട്ടി ഫാത്തിമ കോംപ്ലക്സിൽ കിഡ്സോ കിഡ്സ് എന്ന സ്ഥാപനം ഇതിനോടൊപ്പം അദ്ദേഹം നടത്തുന്നുണ്ട്. വിഡിയോ വൈറൽ ആയതോടെ അഫ്രീദിന് നിരവധി വെഡിങ് അവസരങ്ങളാണ് തേടിയെത്തുന്നത്.
സനീഷ് ചാവക്കാട് വീഡിയോ എഡിറ്റ് ചെയ്തത്. തികച്ചും യാദൃശ്ചികമായാണ് ചിത്രീകരണം നടത്തിയതെന്നും വീഡിയോ വൈറലായതിൽ ഏറെ സന്തോഷവാനാണെന്ന് ഷാൻ അഫ്രീദ് പറയുന്നു.