അന്തിക്കാട്: പകുതി വിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ മുഖ്യപ്രതി അനന്തുകൃഷ്ണൻ അറസ്റ്റിലായതോടെ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ തട്ടിപ്പിന് ഇരയായവർ പരാതിയുമായി രംഗത്ത്. ഏഴ് പേരാണ് ഇപ്പോൾ പരാതി നൽകിയിട്ടുള്ളത്. ഇതിൽ അന്തിക്കാട്ടേയും മണലൂരിലേയും മുൻ ജനപ്രതിനിധികളും ഉൾപ്പെടും. ഓരോരുത്തർക്കും 60000 രൂപ വീതമാണ് നഷ്ടമായത്. ഇത്തരത്തിൽ ഇവരിൽ നിന്നും മാത്രം 4.20 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത് പ്രദേശത്ത് കുടുതൽ ആളുകൾ തട്ടിപ്പിന്നിരയായതാണ് സൂചന. ഇവർ അടുത്ത ദിവസങ്ങളിൽ പരാതിയുമായി എത്തുമെന്നാണ് അറിയുന്നത്.
previous post