ചേര്‍പ്പ്: ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ വികസന സെമിനാര്‍ സി.സി മുകുന്ദന്‍ എം.എൽ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്‍റ് സുജിഷ കള്ളിയത്ത് അദ്ധ്യക്ഷത വഹിച്ചു. ചേര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ 2025-26 വര്‍ഷം നടപ്പിലാക്കുന്ന വികസന ക്ഷേമ പദ്ധതികളുടെ അവതരണം സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിദ്യ രമേഷ് നടത്തി. പാലിയേറ്റിവ് പരിചരണം,ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം,,ഭിന്നശേഷി കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് തുടങ്ങി 3.74 കോടി രൂപയുടെ ക്ഷേമ പദ്ധതികളും, നെല്‍കൃഷി ഉള്‍പ്പെടെയുള്ള കാര്ഷിക മേഖലക്ക് 1 കോടിയും, റോഡുകള്‍,കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി എന്നിവക്കായി 2.45 കോടി രൂപയും ഉള്‍പ്പെടെ 7 കോടി രൂപയുടെ വികസന ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കുന്നത്. വൈസ് പ്രസിഡന്‍റ് സുരേഷ്. വി.എന്‍, സ്റ്റാന്‍റിംഗ് സമിതി ചെയ്ര്‍മാന്‍ ജോസ് ചാക്കേരി എന്നിവർ പ്രസംഗിച്ചു.