News One Thrissur
Updates

മണലൂരിൽ വികസന രേഖ കത്തിച്ച് എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു.

കാഞ്ഞാണി: സെൻ്ററിലെ ഓട്ടോ തൊഴിലാളികളുടെ തൊഴിൽ വിഷയം പരിഹരിക്കാൻ സർവ്വകക്ഷി യോഗം വിളിക്കുക,പഞ്ചായത്ത് വികസന രേഖയിൽ ഗ്രാമസഭ നിർദ്ദേശങ്ങൾ ഭൂരിഭാഗം ഒഴിവാക്കിയതിലും, പഞ്ചായത്ത് ഓഫീസ് നവീകരണത്തിൻ്റെ മറവിൽ ഓഫീസിനു മുൻമ്പിൽ സ്റ്റിക്കർ ഒട്ടിച്ചത് സാധൂകരിക്കാൻ ശ്രമിച്ചതിലും പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മറ്റിയിൽ ശബ്ദമുയർത്തി പ്രതിഷേധിച്ചു. തുടർന്ന് പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടന്ന ധർണ്ണ ഗ്രാമപഞ്ചായത്ത് അംഗം രാഗേഷ് കണിയാംപറമ്പിൽ ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാനി അനിൽകുമാർ, ഷേളി റാഫി, ബിന്ദു സതീഷ്, സിമി പ്രദീപ്, ധർമ്മൻ പറത്താട്ടിൽ, സിജുപച്ചാംമ്പു ള്ളി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് റോഡുകൾ സഞ്ചാരയോഗ്യമാക്കുക,വഞ്ചിക്കടവ് കുടിവെള്ള പദ്ധതി നടപ്പിൽ വരുത്തുക,തെരുവിളക്കുകൾ കത്തിക്കുക, ഏനാമാവ് സ്റ്റീൽ പാലം സഞ്ചാരയോഗ്യമാക്കുക എന്നീ ആവശ്യങ്ങളും പ്രതിഷേധത്തിൽ ഉയർത്തിയിരുന്നു.

Related posts

കണ്ടശാംകടവ് കേണ്ടസിൻ്റെ ചിത്ര രചനാ മത്സരം ഇന്ന്.

Sudheer K

ആമിന അന്തരിച്ചു.

Sudheer K

ഭവന നിര്‍മ്മാണത്തിന്‌ മുന്‍ഗണന നല്‍കി ചാഴൂര്‍ ഗ്രാമപഞ്ചായത്ത്‌ ബജറ്റ്.

Sudheer K

Leave a Comment

error: Content is protected !!