News One Thrissur
Updates

ബജറ്റ്: മണലൂർ നിയോജക മണ്ഡലത്തിൽ 327 കോടി രൂപയുടെ പദ്ധതികൾ.

കാഞ്ഞാണി: 2025-26 സാമ്പത്തിക വർഷത്തിൽ മണലൂര്‍ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി ബഡ്ജറ്റിൽ 327 കോടി രൂപ പ്രഖ്യാപിച്ചു. പാവറട്ടി പഞ്ചായത്ത് ബസ്റ്റാന്റ് കെട്ടിടവും കംഫർട്ട് സ്റ്റേഷനും 2 കോടി, മുല്ലശ്ശേരി പഞ്ചായത്തിലെ മങ്കുഴി പാലം 3 കോടി, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം 3 കോടി, അരിമ്പൂർ പഞ്ചായത്ത് ലിഫ്റ്റ് ഇറിഗേഷൻ പൈപ്പുകൾ പുനസ്ഥാപിക്കൽ 1 കോടി, പാവറട്ടി, മുല്ലശ്ശേരി പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ മൈനർ ഇറിഗേഷൻ കനാലുകളിലൂടെ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് സ്ലൂയിസ് നിർമ്മാണം 1കോടി, വാടാനപ്പള്ളി പഞ്ചായത്ത് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം 5 കോടി, തൄശൂർ – വാടാനപ്പള്ളി സ്റ്റേറ്റ് ഹൈവേ (SH-75) 250 കോടി, എളവള്ളി പഞ്ചായത്ത് ഗ്രൌണ്ടിൽ സ്റ്റേഡിയം നിർമ്മാണം 5 കോടി, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 6 കോടി, വെങ്കിടങ്ങ് പഞ്ചായത്തിൽ കനോലി കനാലിനു കുറുകെ കോടമുക്ക് പാലം നിർമ്മാണം 10 കോടി, മുല്ലശ്ശേരി കനാലിൽ പതിയാർകുളങ്ങര പാലം മുതൽ ഇടിയഞ്ചിറപാലം വരെ ഇക്കോടൂറിസം പദ്ധതിയും കുട്ടികളുടെ പാർക്കും നിർമ്മാണം 6 കോടി, എളവള്ളി കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മാണം 3 കോടി, വാടാനപ്പള്ളി തിരുത്തിയംപാടം ബണ്ട് റോഡിൽ മുട്ടുകായലിനു കുറുകെയുള്ള കേടുവന്ന പാലത്തിന്റെ പുനർനിർമ്മാണം 2.5 കോടി, മണലൂര്‍ മണ്ഡലത്തിലെ കോഴിത്തോട് നവീകരണം 2 കോടി, ചൂണ്ടൽ പഞ്ചായത്തിലെ പാറന്നൂർ കുരുത്തിച്ചാൽ പാലം നിർമ്മാണം 5 കോടി, കാഞ്ഞാണി, വെങ്കിടങ്ങ്, മുല്ലശ്ശേരി സെന്ററുകളുടെ നവീകരണം 10 കോടി, വാടാനപ്പള്ളി പഞ്ചായത്ത് പൊക്കാഞ്ചേരി പാലം പുനർനിർമ്മാണവും ടൂറിസം വികസനവും 3 കോടി, കണ്ടാണശ്ശേരി പഞ്ചായത്തിലെ പൊന്മല, കിഴക്കാളൂർ തടാകം, ആളൂർ പുഴ എന്നിവയെ സംയോജിപ്പിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതി 6 കോടി, എളവള്ളി ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ പുതിയ കെട്ടിടത്തിനു മുകളിൽ രണ്ട് നിലകളുടെ നിർമ്മാണം 3.5 കോടി എന്നീ പദ്ധതികളാണ് അനുവദിച്ചതെന്ന് മുരളി പെരുനെല്ലി എം എൽ എ അറിയിച്ചു.

Related posts

വാടാനപ്പിള്ളിയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

Sudheer K

അന്തിക്കാട് ഹൈസ്കുൾ അദ്ധ്യാപക- രക്ഷാകർത്തൃസമിതി വാർഷികം.

Sudheer K

പീഡനം: 52 കാരൻ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!