അന്തിക്കാട്: കോൺഗ്രസ്സ് നേതാവും പഞ്ചായത്ത്’ അംഗവും ബി.ഡി.സി ചെയർമാനുമായിരുന്ന സി. ബാബു മോഹൻദാസിൻ്റെ 35-ാം ചരമവാർഷികം ആചരിച്ചു. കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് ടി.എൻ.പ്രതാപൻ സ്മാരക സ്തൂപം അനാഛാദനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ബി.രാജീവ് അധ്യക്ഷത വഹിച്ചു. പി. എ മാധവൻ എക്സ് എം.എൽ.എ.അനുസ്മരണ പ്രഭാഷണം നടത്തി.സുനിൽ അന്തിക്കാട്, കെ.കെ.ബാബു, വി.ജി.അശോകൻ, കെ.ബി. ജയറാം, അഡ്വ:സുരേഷ് ബാബു,ഇ.രമേശൻ, ബിജേഷ് പന്നിപ്പുലത്ത്, ഉസ്മാൻ അന്തിക്കാട്, എൻ.ബാലഗോപാലൻ, ഷാനവാസ് അന്തിക്കാട് കെ.കെ.പ്രകാശൻ എന്നിവർ സംസാരിച്ചു.യു.നാരായണൻകുട്ടി, ജോർജ് അരിമ്പൂർ, എ. എസ്.വാസു, നസീർ മുററിച്ചൂർ, സുധീർ പാടൂർ ,പി.തങ്കമണി ടീച്ചർ, റസിയ ഹബീബ്, മിനി ആൻ്റോ ,ഷീജ രാജു ഇ.സതീശൻ, കിരൺ തോമസ്, ടിൻ്റോ മാങ്ങൻ എന്നിവർ നേതൃത്വം നൽകി.
previous post