News One Thrissur
Updates

വാടാനപ്പള്ളിയിൽ ഭിന്ന ശേഷി കലോത്സവം.

വാടാനപ്പള്ളി: ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2024 -2025 ഭിന്നശേഷി കലോത്സവം ‘ജ്വാല ‘ നടത്തി. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബിത്ത് എഎസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് രന്യ ബിനീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുലേഖ ജമാലു, സരിത ഗണേശൻ, മെമ്പർമാരായ എ ടി ഷബീർ അലി, മഞ്ജു പ്രേം ലാൽ, കെ എസ് ധനീഷ്, ശ്രീകലാ ദേവാനന്ദ്, സന്തോഷ് പണിക്കശ്ശേരി, സുജിത്ത് എം എസ്, കെ എം നിസാർ, ആശ എന്നിവർ സന്നിഹിതരായിരുന്നു ഗോകുൽ, ഷൈജ ഉദയകുമാർ, കെ ബി ശ്രീജിത്ത്, രേഖ അശോകൻ, നൗഫൽ വലിയകത്ത്,കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ശ്രീരേഖ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ബിനാ ഷെല്ലി, വൈസ് ചെയർപേഴ്സൺ അസീബ അസീസ് എന്നിവർ ആശംസ അർപ്പിച്ചു. കുട്ടികളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറി. സമാപന സമ്മേളനത്തിൽ വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് പഞ്ചായത്തിന്റെ സ്നേഹോപഹാരവും, പ്രശംസ പത്രവും വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഭാസി വിതരണം ചെയ്തു. കുട്ടികളുടെ രക്ഷാകർത്താക്കളും അംഗനവാടി ടീച്ചർമാരും സജീവ സാന്നിധ്യമായി നിന്നു. ഐസിഡിഎസ് സൂപ്പർവൈസർ സിനി കെ എസ് നന്ദി പറഞ്ഞു.

Related posts

പൂമല ഡാം; ഷട്ടറുകൾ തുറന്നു

Sudheer K

ചാവക്കാട് കെ.പി. വത്സലൻ സ്മാരക അഖിലകേരള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് മെയ് 12-നു തുടങ്ങും

Sudheer K

കൊടുങ്ങല്ലൂരിൽ പണയം വെച്ച സ്വർണം തിരികെ നൽകാതെ ഇടപാടുകാരെ കബളിപ്പിച്ച ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!