News One Thrissur
Updates

കയ്പമംഗലത്ത് കാറിൻ്റെ മിററിൽ ഒളിപ്പിച്ച എംഡിഎംഎ യുമായി രണ്ട് യുവാക്കൾ പിടിയിൽ

കയ്പമംഗലം: അതിമാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പോലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ സഹിതമാണ് പോലീസ് പിടികൂടിയത്. കയ്പമംഗലം ചളിങ്ങാട് സ്വദേശി മതിലകത്ത് വീട്ടിൽ ഫരീദ് (25), ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി പുതിയായിക്കാരൻ സാബിത്ത് (21) എന്നിവരാണ് പിടിയിലായത്. കാറിൻ്റെ സൈഡ് മിററിൽ കടലാസിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. 13 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. ബംഗ്ലൂരിൽ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കച്ചവടം നടത്തുന്നു എന്ന വ്യാജേനയാണ് ഇവർ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത് എന്ന് പോലീസ് പറഞ്ഞു. ഇവർ ആർക്കൊക്കെയാണ് എംഡിഎംഎ നൽകിയിരുന്നത് എന്നും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. കയ്പമംഗലം ഇൻസ്പെക്ടർ കെ.ആർ.ബിജു, എസ്ഐ സൂരജ്, ഡാൻസാഫ് എസ്ഐ ഷൈൻ, എഎസ്ഐ സൂരജ് വി ദേവ്, ലിജു ഇയ്യാനി, പോലീസുകാരായ നിഷാന്ത്, ഷിൻ്റോ, ഗിരീഷ്, ഡെൻസ്മോൻ, ഫാറൂഖ്, ജോബി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

 

Related posts

സുന്ദരി വാരസ്യാർ അന്തരിച്ചു.

Sudheer K

രമണി അന്തരിച്ചു.

Sudheer K

സനോജ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!