കാഞ്ഞാണി: മണലൂരിലെ സ്നേഹാരാം സ്പെഷൽ സ്ക്കൂളിൻ്റെ കുടുംബസംഗമം 2025 ഫെബ്രുവരി 8ന് നടത്തി. രാവിലെ 10ന് സ്നേഹാരാം അങ്കണത്തിൽ ചേർന്ന പൊതുസമ്മേളനം മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൈമൺ തെക്കത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. സ്നേഹാരാം സ്പെഷൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ടി.ആർ. ജോയ് അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനത്തിൽ ഹെഡ്‌മിസ്ട്രസ് സിസ്റ്റർ. ഫസാനി സി.എസ്.സി. സ്വാഗതവും , ഗ്രാമപഞ്ചായത്ത് മെമ്പർ രാഗേഷ് കണിയാംപറമ്പിൽ അവാർഡ് ജേതാക്കളെ ആദരിച്ചു. മണലൂർ പള്ളി വികാരി ഫാ.ജോൺ അയ്യങ്കാനയിൽ അനുഗ്രഹപ്രഭാഷണവും, സ്നേഹാരാം ചാരിററബിൾ സൊസൈറ്റി അംഗം ഡോ.ആന്റണി തോപ്പിൽ, പിടിഎ വൊക്കേഷണൽ സെൻ്റർ പ്രസിഡൻ്റ് ടി.എൽ. ആൻ്റണി, ഫിനാൻസ് ചെയർമാൻ അനിലൻ മാക്കോത്ത്, സ്റ്റാഫ് പ്രതിനിധി പി.എ. ജിഷ എന്നിവർ പ്രസംഗിച്ചു. മരിയ പ്രൊവിൻസ് കോർപ്പറേററ് മാനേജർ സിസ്റ്റർ.രശ്മി സി എസ് സി സ്റ്റാൾ ഓപ്പണിങ്ങ് നിർവഹിച്ചു. അവാർഡ് ജേതാക്കൾ എം.പി. റോബിൻസൺ, കെ.ജെ. സോണിയ എന്നിവർ മറുപടിപ്രസംഗം നടത്തി. ചാരിററി കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ. ആൻജോസ് സിഎസ്സി സമ്മാനദാനം നിർവഹിച്ചു. എംപിടിഎ പ്രസിഡൻ്റ് അമ്പിളി മോഹനൻ നന്ദി പറഞ്ഞു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.