തൃപ്രയാർ: എടമട്ടം തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എടമട്ടം തൈപ്പൂയ ദിവസമായ ഫെബ്രുവരി 11 ന് രാവിലെ 11 മുതൽ ഉച്ചതിരിഞ്ഞ് 02.30 വരേയും രാത്രി 11 മുതൽ ഫെബ്രുവരി 12 പുലർച്ചെ 02.30 വരേയും വടക്കുനിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തൃപ്രയാർ ജംഗ് ഷനിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞ് കിഴക്കേ ടിപ്പുസുൽത്താൻ റോഡ് വഴി തെക്കോട്ട് പോകേണ്ടതും കൊടുങ്ങല്ലൂർ ഭാഗത്തുനിന്നും തൃപ്രയാർ ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ പാലപ്പെട്ടി ജംഗ്ഷനിൽ നിന്നും പടിഞ്ഞാട്ട് തിരിഞ്ഞ് പടിഞ്ഞാറെ ടിപ്പുസുൽത്താൻ വഴി തളിക്കുളം ഭാഗത്തേക്ക് പോകേണ്ടതും വടക്കുഭാഗത്തുനിന്നും ഹൈവേ വഴിവരുന്ന ഹെവി വാഹനങ്ങളായ ട്രൈലറുകൾ, കണ്ടെയ്നറുകൾ തുടങ്ങിയവ ഈ സമയത്ത് തൃപ്രയാർ ജംഗ്ഷന് മുമ്പായി നാട്ടികയിൽ പുതിയതായി റോഡ് പണിനടക്കുന്ന ഭാഗത്ത് നിറുത്തിയിടേണ്ടതും, തെക്കുഭാഗത്തുനിന്നും വരുന്ന മേൽ വിഭാഗത്തിൽ പെടുന്ന വാഹനങ്ങൾ പാലപ്പെട്ടി ജംഗ്ഷനു മുമ്പായി നിറുത്തിയിടേണ്ടതുമാണ്.
previous post