പാറളം: അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ ഭാഗമായി പാറളം ഗ്രാമപഞ്ചായത്ത് ശാസ്താംകടവ് നഗറിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം സി സിമുകുന്ദൻ എംഎൽഎ നിർവഹിച്ചു. പട്ടികജാതി വിഭാഗക്കാർ പാർക്കുന്ന ഇടങ്ങൾ പുനരുദ്ധരിക്കുക, ഭവന പുനരുദ്ധാരണം, മറ്റു അടിസ്ഥാന ആവശ്യങ്ങൾ എന്നിവയ്ക്കായി ഒരുകോടി രൂപ ചിലവഴിച്ചാണ് ഈ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി വിനയൻ അധ്യക്ഷത വഹിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ. രാധാകൃഷ്ണൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസർ കെ.ഡി.വാലന്റീന, ജെറി ജോസഫ്, ജെയിംസ് പോൾ, ജൂബി മാത്യു, സന്ധ്യ എന്നിവർ പ്രസംഗിച്ചു.