ചേർപ്പ്: തായം കുളങ്ങര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൈപ്പൂയ മഹോത്സവം നാളെ ആഘോഷിക്കും. പുലർച്ചെ 3 ന് നടതുറക്കൽ, 5 ന് ഉഷപൂജ, ക്ഷേത്രം തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാടിൻ്റെ നേതൃത്വത്തിൽ വിവിധ ദൃവ്യങ്ങളെ കൊണ്ട് അഭിഷേകങ്ങൾ, പറ നിറയ്ക്കൽ, തായംകുളങ്ങര കാവടി സംഘം ,ചേർപ്പ് ബാലസംഘം,പെരുമ്പിള്ളിശ്ശേരി പടിഞ്ഞാറുവിഭാഗംകാവടി സമാജം,ഊരകം ശ്രീ നാരായണ കാവടി സമാജം, പൂത്തറയ്ക്കൽവിവേകാനന്ദാ കാവടി സമാജം,ചേർപ്പ് കാവടി സമാജങ്ങളുടെ കാവടിയാട്ടം ക്ഷേത്ര നടവഴിയിൽ പകലും രാത്രിയും ഉണ്ടാകും. ഉച്ചതിരിഞ്ഞ് 3.30 ന് കാഴ്ച ശീവേലി, മൂന്ന് ഗജവീരൻമാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്, പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം, ദീപാരാധന, പെരുവനം ശങ്കര നാരായണൻ മാരാരുടെ നേതൃത്വത്തിൽ തായമ്പക, രാത്രി 2 ന് കേളി, പറ്റ്, വിളക്കെഴുന്നള്ളിപ്പ്, പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, തുടർന്ന് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരി മേളം എന്നിവയുണ്ടാകും. ഇന്നലെ ക്ഷേത്രനടയിൽ തായംകുളങ്ങര, ചേർപ്പ് ബാലസംഘം കാവടി സംഘങ്ങളുടെ കാവടിയാട്ടം ഉണ്ടായിരുന്നു.
next post