അന്തിക്കാട്: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് തൃശ്ശൂർ ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ കുരിയച്ചിറ സെന്റ് ജോസഫ് മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ റാലിയിൽ സ്കൗട്ട് വിഭാഗവും ഗൈഡ്സ് വിഭാഗവും ഓവറോൾ ഫസ്റ്റ് ഹൈസ്കൂൾ അന്തിക്കാട് കരസ്ഥമാക്കി. മന്ത്രി കെ രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു തൃശൂർ ജില്ലയിലെ എല്ലാ സ്കൗട്ട് ആൻഡ് ഗൈഡ് ഗൈഡുകളും പങ്കെടുത്ത വിവിധ മത്സര ഇനങ്ങളിൽ മികവ് തെളിയിച്ചു കൊണ്ടാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് തുടർന്ന് അന്തിക്കാട് സെൻ്റിൽ ആഹ്ലാദപ്രകടനവും നടത്തി.