അരിമ്പൂർ: പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ് അധ്യക്ഷനായി. ഫെബ്രുവരി 4 മുതൽ മാർച്ച് 8 വരെ പഞ്ചായത്തിൽ വീടുവീടാന്തരം ആശാപ്രവർത്തകരും ആരോഗ്യ പ്രവർത്തകരും എത്തി 30 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകളിൽ കാൻസർ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവരെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകുകയാണ് ലക്ഷ്യം. മെഡിക്കൽ ഓഫീസർ ഡോ. മഞ്ജുഷ വർഗീസ്, ജനപ്രതിനിധികളായ ഹരിദാസ് ബാബു, പി.എ.ജോസ്, ഷിമി ഗോപി, കെ.രാഗേഷ്, സി.പി.പോൾ, ജില്ലി വിത്സൻ, സുനിത ബാബു, വൃന്ദ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ആരോഗ്യ പ്രവർത്തകർ റാലി നടത്തി.