ഇരിങ്ങാലക്കുട: വെള്ളിക്കുളങ്ങരയിൽ ഭർത്താവ് ഭാര്യയെ സ്റ്റീൽ കസേര ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. സംഭവത്തിൽ വെള്ളിക്കുളങ്ങര മോനടി ദേശത്ത് കൂട്ടാലവീട്ടിൽ രാജനെ (57) പോലീസ് അറസ്റ്റ് ചെയ്തു. മരക്കമ്പനിയിൽ ജോലിക്കാരനായ രാജൻ സ്ഥിരം മദ്യപാനിയാണെന്നു പറയുന്നു.