വാടാനപ്പള്ളി: ദുബായ് ഇൻകാസ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാടാനപ്പള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലേക്ക് സ്പോർട്സ് കിറ്റ് വിതരണംചെയ്തു. കോൺഗ്രസ് വാടാനപ്പള്ളി മണ്ഡലം പ്രസിഡൻ്റ് അഡ്വ. എം.എ. മുസ്തഫ. തൃശ്ശൂർജില്ല ഇൻകാസ് വൈസ് പ്രസിഡൻ്റ് റാഫി കോമലത്ത് എന്നിവർ ചേർന്ന് കൈമാറി. ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.ഡി. ബെന്നി, ഐഎൻടിയുസി വാടാനപ്പള്ളി മണ്ഡലം പ്രസിഡന്റ് സുനിൽ വാലത്ത്. പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ടി.റഫീഖ് സ്കൂൾ പിടിഎ പ്രസിഡന്റ് ആർ.എ.ഷെരീഫ്, ഒഎസ്എ പ്രസിഡന്റ് ജബ്ബാർ. പ്രിൻസിപ്പൾ കണ്ണൻ മാഷ്, പ്രധാനധ്യാപകൻ ഹനീഫ മാഷ്, കോൺഗ്രസ് പ്രവർത്തകരായി. എം.റാഫി. സബീന റാഫി, ഹസീന താജു, പ്രജീഷ് എന്നിവർ പങ്കെടുത്തു.
next post