തൃപ്രയാർ: നാട്ടിക മഹല്ലിൽ വീട് ഇല്ലാത്തവർക്കായി സുരക്ഷിത ഭവനം ഒരുക്കുന്നതിനുവേണ്ടി യുഎഇ നാട്ടിക മഹല്ല് വെൽഫയർ കമ്മിറ്റി ആരംഭിച്ച പദ്ധതിയിലെ ഒൻപതാമത്തെ വീടിന്റെ ശിലാസ്ഥാപനം പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി നിർവഹിച്ചു. മഹല്ല് പ്രസിഡൻ്റ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. നാട്ടിക മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് കബീർ ഫൈസി ചെറുകോട്, യുഎഇ നാട്ടിക മഹല്ല് വെൽഫയർ കമ്മിറ്റി പ്രസിഡന്റ് ആർ.എ. ബഷീർ, ഷാർജ കമ്മിറ്റി പ്രസിഡന്റ് കെ.എ. സിദ്ധീഖ്, വലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എ.വിജയൻ, വലപ്പാട് സഹകരണസംഘം പ്രസിഡൻ്റ് ബിനു.എൻ.ശ്രീധർ, തൃപ്രയാർ ടൗൺ ജുമാ മസ്ജിദ് ഇമാം യാകൂബ് മുസ്ലിയാർ, സുൽത്താൻ പള്ളി ഇമാം സലാം മൗലവി, വലപ്പാട് മഹല്ല് മുൻ പ്രസിഡൻ്റ് നൗഷാദ് ആറ്റുപറമ്പത്ത്, മഹല്ല് സെക്രട്ടറിമാരായ പി.കെ.ഷാഹുൽ ഹമീദ്, പി.എ.സാദിഖ്,മഹല്ല് ജനറൽ സെക്രട്ടറി കെ.എ.ഷൗക്കത്തലി, വൈസ് പ്രസിഡന്റ് കെ.എ. അഷ്റഫ് എന്നിവർ പ്രസംഗിച്ചു.
previous post