വലപ്പാട്: സിപിഐഎം ൻ്റെയും ഡിവൈ എഫ്ഐ യുടെയും നേതൃത്വത്തിൽ ബിനേഷ് കണ്ണൻ രക്തസാക്ഷി ദിനം വലപ്പാട് ആചരിച്ചു. രാവിലെ പുഷ്പാർച്ചനയും വൈകീട്ട് ആനവിഴുങ്ങി സെൻ്ററിൽ നിന്നും പ്രകടനവും തുടർന്ന് കോതകുളം സെൻ്ററിൽ നടന്ന പൊതുയോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി.പി. ശരത്ത് പ്രസാദ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അശോകൻ പാലിശ്ശേരി അധ്യക്ഷനായി. സിപിഐഎം ഏരിയാ കമ്മറ്റി അംഗങ്ങളായ വി.ആർ. ബാബു, രാജിഷ ശിവജി, ലോക്കൽ സെക്രട്ടറി ഇ .കെ. തോമസ്, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് ടി.ജി. നിഖിൽ, ബ്ലോക്ക് ട്രഷറർ അരുൺ ശിവജി, മേഖല പ്രസിഡൻ്റ് അമൽ ടി. പ്രേമൻ, സി.ആർ. ഷൈൻ എന്നിവർ സംസാരിച്ചു.