തളിക്കുളം: രവി, ബിനേഷ്, കണ്ണൻ രകത സാക്ഷി ദിനം ആചരിച്ചു. രാവിലെ ബിനേഷ് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും വൈകീട്ട് തളിക്കുളം ഹെൽത്ത് സെൻ്റർ പരിസരത്ത് നിന്ന് പ്രകടനവും തുടർന്ന് തളിക്കുളം സെൻ്ററിൽ പൊതു യോഗവും നടന്നു. സിപിഐഎം നേതാവ് നാസർ കോളായി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഇപികെ സുഭാഷിതൻ അധ്യക്ഷനായി. സിപിഐഎം ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു,ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.ആർ. സീത, കെ എച്ച് സുൽത്താൻ, കെ.സി. പ്രസാദ്, അലോക് മോഹൻ, പഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത, പി.എസ്. രാജീവ്, എ.എൻ. നിസാർ, പി.എസ്. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.
previous post