തളിക്കുളം: രവി ബിനേഷ് കണ്ണൻ രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി ആർഎംപിയുടെ നേതൃത്വത്തിൽ തളിക്കുളത്ത് പ്രകടനവും പൊതുയോഗവും നടത്തി. ആർ.എം.പി.ഐ ജില്ലാ കമ്മിറ്റി സെക്രട്ടറി പി.ജെ.മോൺസി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ മങ്ങാട്ട് മോഹനൻ അധ്യക്ഷത വഹിച്ചു.”മതേതര – ജനാധിപത്യ ഇന്ത്യ എന്ന ആശയം വെല്ലുവിളികൾ നേരിടുന്ന, ഫാസിസ്റ്റ് – കോർപ്പറേറ്റ് താല്പര്യങ്ങൾ മുൻകൈ നേടുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ നവലിബറൽ കാലത്താണ് രവി ബിനേഷ് കണ്ണൻ എന്നിവരുടെ രക്തസാക്ഷിത്വങ്ങളെ ഓർമ്മിക്കുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ച പി.ജെ.മോൺസി പറഞ്ഞു. ആർ.എം.പി.ഐ സംസ്‌ഥാന, ജില്ലാ നേതാക്കൾ ആയ അഡ്വ.വി.എം. ഭഗവത് സിംഗ്, ടി.എൽ.സന്തോഷ്കെ.എസ്.ബിനോജ്, അഡ്വ.ടി.എ.പ്രേംദാസ്, ഇ.വി. ദിനേഷ് കുമാർ, കെ.ജി.സുരേന്ദ്രൻ, പി.പി. പ്രിയരാജ്,രഞ്ജിത്ത് പരമേശ്വരൻ എന്നിവർ സംസാരിച്ചു. പാർട്ടിയിലേക്ക് പുതിയതായി കടന്നു വന്ന സുരേഷ്തലപ്പിള്ളിക്ക് ആർ.എം.പി.ഐ സംസ്‌ഥാന പ്രസിഡണ്ട് ടി.എൽ.സന്തോഷ് പതാക കൈമാറി സ്വീകരിച്ചു. രാവിലെ കൈതക്കൽസെന്ററിലെ ബിനേഷ് സ്മൃതി മണ്ഡപത്തിൽ സംഘാടക സമിതി ചെയർമാൻ മങ്ങാട്ട് മോഹനൻ പതാക ഉയർത്തി.