മുല്ലശ്ശേരി: ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച വയോജനസംഗമം ഉത്സവ സംഗമമായി. മുല്ലശ്ശേരി ഇ.എം.എസ് കമ്യൂണിറ്റി ഹാളില്‍ സംഗമം ചലച്ചിത്ര നടൻ ശിവജി ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. വിവിധ വയോജന ക്ലബുകളിലെ 250 പേര് പങ്കെടുത്തു. പഞ്ചായത്തിലെ 25 അംഗൻവാടികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വയോജന ക്ലബുകളില്‍ നിന്നായി പാട്ടും നൃത്തവും ഉള്‍പ്പെടെ വിവിധ കലാപരിപാടികളും സംഗമോത്സവത്തിന് പകിട്ടേകി. വയോജനങ്ങള്‍ക്കായി ഹാപ്പിനെസ് പാര്‍ക്കും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നുണ്ട് മുല്ലശേരി പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് ദില്‍ന ധനേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. ആലി, വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് ശ്രീദേവി ഡേവിസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് മിനി മോഹന്‍ദാസ്, ജനപ്രതിനിധികളായ ക്ലമന്റ് ഫ്രാന്‍സിസ്, ടി.ജി. പ്രവീണ്‍, സുനീതി അരുണ്‍കുമാര്‍, ശ്രീദേവി ജയരാജന്, രാജശ്രീ ഗോപകുമാര്‍, റഹീസ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.