അന്തിക്കാട്: മാങ്ങാട്ടുകര എയുപി സ്കൂളിന്റെ 108മത് വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും കലാഭവൻ സതീഷ് ഒളരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എം.ആർ. രാജിവ് അധ്യക്ഷത വഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ എന്റോവ് മെന്റ് വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അബ്ദുൽ ജലീൽ ഇടയാടി ജില്ല- സബ്ജില്ലാ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. അന്തിക്കാട് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശരണ്യ രജീഷ് ആർട്സ് ആൻഡ് സ്പോർട്സ് ട്രോഫികൾ വിതരണം ചെയ്തു. ഹെഡ്മിസ്ട്രെസ്സ് കെ.എസ്. സിമി പ്രൊഫിഷൻസി അവാർഡ് വിതരണം നടത്തി., സരസ്വതി ടീച്ചർ, മിനി ചന്ദ്രൻ, കെ കെ പ്രദീപ് കുമാർ, സരിത സുരേഷ്, സിമി പ്രദീപ് , വികസന സമിതി ചെയർമാൻ ഭരതൻ കല്ലാറ്റ്, എം പിടിഎ പ്രസിഡൻ്റ് സ്മിത മണികണ്ഠൻ, റിട്ട. അധ്യാപകൻ കെ അബൂബക്കർ, പടിയം സ്പോർട്സ് അക്കാദമി സെക്രട്ടറി ഷിബു പൈനൂർ, വേണുഗോപാലൻ കൊച്ചത്ത്, ഷൈനൻ,സ്കൂൾ ലീഡർ ടി.ജെ. നിവേദ് കൃഷ്ണ, സ്റ്റാഫ് സെക്രട്ടറി നിവേദിത എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.