തളിക്കുളം: ഗ്രാമപഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതി പ്രകാരം വനിതകൾക്ക് എൽഇഡി ബൾബ് നിർമ്മാണ പരിശീലനം ആരംഭിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി . പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കെ. അനിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ 60 സ്ത്രീകൾക്കാണ് എൽഇഡി ബൾബ് നിർമ്മാണ പരിശീലനം നൽകിയത്. പരിശീലനം ലഭിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, മെമ്പർമാരായ സുമന ജോഷി, ഷൈജ കിഷോർ, ഐസി ഡിഎസ് സൂപ്പർവൈസർ സിനി. കെ. എസ്, സ്കില്‍ ഫാക്ടറി ട്രെയിനിങ് ആൻഡ് കൺസൾട്ടൻസി കോ – ഓഡിനേറ്റർ ഷിജിൻ, അംഗൻവാടി അധ്യാപകർ, പഠിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.