News One Thrissur
Updates

ചാവക്കാട് മാർച്ചന്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വ്യാപാരികൾ മുൻസിപ്പൽ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.

ചാവക്കാട്: തൊഴിൽ നികുതി വർദ്ധനവ് പിൻവലിക്കുക, ഹരിത കർമ്മ സേനയുടെ ഫീസ് മാലിന്യങ്ങൾ അനുസരിച്ച് ക്രമീകരിക്കുക, ലൈസൻസുമായി ബന്ധപ്പെട്ട അനാവശ്യ നിബന്ധനങ്ങൾ ഒഴിവാക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ചാവക്കാട് മാർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് മുൻസിപ്പൽ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി യേറ്റു മെമ്പറും, സി.എം.എ. ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ കെ.എൻ. സുധീർ അധ്യക്ഷത വഹിച്ചു. ട്രഷറർ കെ.കെ. സേതുമാധവൻ, സെക്രട്ടറി മാരായ പി.എസ്. അകബർ, എ .എസ്. രാജൻ, ആർ.എസ്. ഹമീദ്, പാലയൂർ യൂണിറ്റ് പ്രസിഡണ്ട്‌ ബിജു, സെക്രട്ടറി സേവിയർ, തിരുവത്ര യൂണിറ്റ് പ്രസിഡന്റ്‌ ഹാരിസ്, മുത്തുവട്ടൂർ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ പ്രേമൻ, സെക്രട്ടറി ഗിരീഷ്, യൂത്ത് വിംഗ് സിംസൻ, വനിതാ വിംഗ് പ്രസിഡന്റ്‌ ഫാഡിയ ഷെഹീർ, റസിയ ശാഹുൽ, രാജശ്രീ എന്നിവർ സംസാരിച്ചു.

Related posts

ബസ്സിന് പുറകിൽ സ്കൂട്ടർ ഇടിച്ച് കൈപ്പിള്ളി സ്വദേശിക്ക് പരിക്ക്

Sudheer K

റാണി ജോസ് അന്തരിച്ചു 

Sudheer K

ഹലീമ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!