News One Thrissur
Updates

വടക്കേക്കാട് പനി ബാധിച്ച് ചികിത്സയിലായിരുന്ന 9-ാം ക്ലസ് വിദ്യാർത്ഥി മരിച്ചു.

വടക്കേക്കാട്: പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കൊച്ചന്നൂർ കരിച്ചാൽ ഭാഗത്ത് താമസിക്കുന്ന താണിശ്ശേരി ബേബി മകൻ അതുൽ കൃഷ്‌ണ (14) ആണ് മരിച്ചത്. കൊച്ചന്നൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 9-ാം ക്ലസ് വിദ്യാർത്ഥിയാണ്. ടൈഫോയ്‌ഡ് ബാധയെ തുടർന്ന് ഒരാഴ്ച്ച മുമ്പ് കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതെങ്കിലും അസുഖം മൂർച്ചിച്ചതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിയ്ക്ക് ആറ്റുപുറം നിദ്രാലയത്തിൽ നടത്തും. രജിതയാണ് മാതാവ്. അമൽ കൃഷ്ണ‌ സഹോദരനാണ്.

Related posts

ഇരട്ട നേട്ടത്തിൽ അരിമ്പൂർ പഞ്ചായത്ത്  : മധുരം പങ്കിട്ട് ആഘോഷം

Sudheer K

10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാന്‍ കഴിയാതെ വന്ന 61കാരിയ്ക്ക് ആശ്വാസമേകി തൃശൂര്‍ മെഡിക്കല്‍ കോളേജ്

Sudheer K

കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്ര കൊടുങ്ങല്ലൂരിൽ

Sudheer K

Leave a Comment

error: Content is protected !!