അരിമ്പൂർ: വാരിയം കോൾ പടവിൽ ഞായറാഴ്ച്ച വിളവെടുക്കുന്ന സി പി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 10 ഏക്കർ ജൈവ കൃഷിയിൽ നിന്നുള്ള നെല്ല് അരിയാക്കി മെഡിക്കൽ കോളേജിലെയും മറ്റ് സർക്കാർ ആശുപത്രികളിലെയും രോഗികൾക്കും കൂട്ടിരിപ്പുക്കാർക് ഭക്ഷണത്തിനായി നൽകും.ഞായറാഴ്ച്ച രാവിലെ 9 ന് മന്ത്രി കെ രാജൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യും. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശശിധരൻ അധ്യക്ഷനാകും.
തൃശൂർ മെഡിക്കൽ കോളേജിലെയും മറ്റ് സർക്കാർ ആശുപത്രികളിലെയും കാൻസർ, ടിബി വാർഡുകളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഭക്ഷണത്തിനാണ് അരി നൽകുക. നിർധന രോഗികളോട് കാരുണ്യത്തിൻ്റെ മാതൃക കാണിച്ച പടവിലെ കർഷകനും സിപി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ സി.പി. സാലിഹിനെ കൊയ്ത്തുത്സവ ചടങ്ങിൽ വെച്ച് മാനവ സേവ പുരസ്കാരം മന്ത്രി നൽകി ആദരിക്കുമെന്ന് പടവ് കമ്മിറ്റി പ്രസിഡൻ്റ് കെ സി പുഷ്ക്കരനും, സെക്രട്ടറി കെ കെ അശോകനും അറിയിച്ചു.