ചേർപ്പ്: നാട്ടിക നിയോജക മണ്ഡലം എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് നിന്നും ചേർപ്പ് മിനി സിവിൽ സ്റ്റേഷനിൽ വാട്ടർ കിയോസ്ക് സ്ഥാപിച്ചതിൻ്റെ ഉദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവ്വഹിച്ചു. 7 ലക്ഷം രൂപ വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് കിയോസ്ക് നിർമ്മിച്ചത്. 5 വർഷത്തെ പരിപാലനം കരാർ കമ്പനിയായ വാട്ടർ വേൾഡും, തുടർന്നുള്ള പരിപാലനം സിവിൽ സ്റ്റേഷൻ എസ്റ്റേറ്റ് കമ്മിറ്റിയും ഏറ്റെടുക്കും. 12 സർക്കാർ ഓഫീസുകളിലേക്കും, ചേർപ്പ് – ചൊവ്വൂർ വില്ലേജ് ഓഫീസുകളിലേക്കും സേവനങ്ങൾക്കായി വരുന്ന പൊതുജനങ്ങൾക്കും ഓഫീസുകളിലെ ജീവനക്കാർക്കും ഹൈ പ്യൂരിഫിക്കേഷൻ സിസ്റ്റം ഉപയോഗിച്ച് ശുദ്ധീകരിച്ച കുടിവെള്ളം ഇനി മുതൽ ലഭ്യമാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തൃശൂർ താലൂക്ക് തഹസിൽദാർ ജയശ്രീ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് , പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ്കുമാർ , ചേർപ്പ് ഉപജില്ല വിദ്യഭ്യാസ ഓഫീസർ സുനിൽകുമാർ എന്നിവർ സംസാരിച്ചു.