വലപ്പാട്: സഹകരണ മേഖലയെ സംരക്ഷിക്കുക, സഹകരണ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ മുന്നോട്ടു വെച്ചു കൊണ്ട് ഫെബ്രുവരി -25ന് നടക്കുന്ന പണിമുടക്കും സെക്രട്ടറിയറ്റ് മാർച്ചും വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കെസിഇയു നാട്ടിക ഏരിയ കൺവെൻഷൻ നടന്നു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി.ഡി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് ഇ. രണദേവ് അധ്യക്ഷനായി. സിഐടിയു നാട്ടിക ഏരിയ സെക്രട്ടറി ടി.എസ്. മധുസൂദനൻ, പി.എസ്. രാജീവ്, ബി.എസ്. അശോകൻ എന്നിവർ സംസാരിച്ചു.
previous post