അരിമ്പൂർ: രോഗബാധിതരായ 4 പേർക്ക് സാന്ത്വനമേകാനായി അരിമ്പൂർ മേഖല ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. സമാഹരിച്ച പണത്തിൽ നിന്ന് ലാഭവിഹിതമായി പ്രതീക്ഷിക്കുന്ന 2 ലക്ഷത്തോളം രൂപ രോഗികളായ പ്രദേശവാസികൾക്ക് ചികിത്സാ ആവശ്യങ്ങൾക്കായി നൽകും. 5500 ലധികം ചിക്കൻ ബിരിയാണികളാണ് പാകം ചെയ്ത് ഉച്ചക്കകം മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് എത്തിച്ചു നൽകിയത്. നാലാംകല്ല് കോവിൽറോഡ്, പരയ്ക്കാട് സാംസ്കാരിക നിലയം എന്നിവിടങ്ങളിലായിരുന്നു പാചകം. ബ്രെയിൻ ട്യൂമർ ബാധിച്ച രണ്ടുപേർ, ബൈപ്പാസ് സർജറി വേണ്ട ഒരാൾ, കിഡ്നി രോഗം ബാധിച്ച മറ്റൊരാൾ എന്നിവർക്ക് വേണ്ടിയാണ് ബിരിയാണി ചലഞ്ച് നടത്തിയത്. ഒരു ബിരിയാണിക്ക് 130 രൂപ നിരക്കിലായിരുന്നു വിൽപ്പന. സ്ത്രീകളും കുട്ടികളുമടക്കം ബിരിയാണി വിൽപ്പനക്കും പാചകത്തിനും പങ്കാളികളായി. ഭാരവാഹികളായ കെ.എസ്.വിഷ്ണുപ്രസാദ്, വരുൺ, വിപിൻ, പി.എസ്.മിഥുൻ, കെ.എം. വിഷ്ണുപ്രസാദ്, കെ.എസ്.ശരത്, സി.എസ്.സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
next post