News One Thrissur
Updates

തളിക്കുളത്ത് സിപിഐയിൽ കൂട്ടരാജി: ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 29 പേർ സിപിഎമ്മിൽ ചേർന്നു.

തളിക്കുളം: സിപിഐ തളിക്കുളം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 29 പേർ രാജിവെച്ച് സിപിഎമ്മിൽ ചേർന്നു. മൂന്ന് ലോക്കൽ കമ്മിറ്റിയംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ പാർട്ടി മെമ്പർമാർ ഉൾപ്പെടെയുള്ളവരാണ് സിപിഐ വിട്ട് സിപിഎം നോട് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. സിപിഐ ലോക്കൽ സെക്രട്ടറി ഇ.എ. സുഗതകുമാർ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ.കെ. രാഹുലൻ, സി എസ് പങ്കജാക്ഷൻ, കെ.ഡി പ്രകാശൻ, ബ്രാഞ്ച് സെക്രട്ടറി കെ.എച്ച്. മൊയ്തീൻ, കെ.എസ്. മുരളീധരൻ, കെ.വി. പ്രസന്നൻ, ജോയ് ചെറുകര, സി.പി. സുജിത്ത്, യു.വി. സതീഷ്, ടി കെ വാസുദേവൻ. ശ്രീനിവാസൻ നായരുശേരി, ഷീല ശ്രീനിവാസൻ, കെ.വി. വിനോദ്, കെ.സി. രാമചന്ദ്രൻ, ലതിക, പ്രസന്ന, ഇ.കെ. ജ്യോതി പ്രകാശ്, ചാലക്കൽ, കെ.ആർ. സിദ്ധാർത്ഥൻ, വി.ജി. സുബ്രമണ്യൻ തുടങ്ങിയവരാണ് സിപിഐഎംൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. തളിക്കുളം ബ്ലൂ മിംഗ് ബഡ്സ് സ്കൂളിൽ നടന്ന സ്വീകരണ യോഗം സിപിഐഎം ജില്ലാ കമ്മിറ്റിയംഗം പി കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് സിപിഐ എം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു പതാക കൈമാറി രകത ഹാരമണിയിച്ച് സ്വീകരിച്ചു. ഏരിയ കമ്മിറ്റിയംഗം കെ.ആർ. സീത അധ്യക്ഷയായി. ലോക്കൽ സെക്രട്ടറി ഇ. പി.കെ. സുഭാഷിതൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ.വി.കെ. ജ്യോതി പ്രകാശ്, കെ.എ. വിശ്വംഭരൻ, അലോക് മോഹൻ, പഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത, പി.എസ്. രാജീവ്, അഡ്വ.പി.ആർ. വാസു തുടങ്ങിയവർ സംസാരിച്ചു. അതേ സമയം തളിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പാർട്ടി നാട്ടിക മണ്ഡലം കമ്മിറ്റി അംഗവുമായ ഇ.എ.സുഗതകുമാറിനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിപിഐ യിൽ നിന്ന് പുറത്താക്കിയതായി നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരൻ അറിയിച്ചു.

Related posts

റിട്ട. സബ് ഇൻസ്പെക്ടർ ഗോപി അന്തരിച്ചു

Sudheer K

അരിമ്പൂർ പഞ്ചായത്തിൽ ഇനി കുട്ടികളുടെ വളൻ്റിയർ സേനയും. 

Sudheer K

ശ്രീനാരായണപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ.

Sudheer K

Leave a Comment

error: Content is protected !!