തൃപ്രയാർ: വലപ്പാട് പഞ്ചായത്ത് വികസന സെമിനാർ നടത്തി. ഗ്രീൻ വില്ലേജിനും സ്മാർട്ട് വില്ലേജിനും മുൻഗണന നൽകി 12,69,51,000 രൂപയുടെ വലപ്പാട് പഞ്ചായത്ത് വാർഷിക കരട് പദ്ധതി വികസന സെമിനാർ അംഗീകരിച്ചു. ഉൽപാദന മേഖലയിൽ 1,05,80,000, സേവന മേഖലയിൽ 4,62,33,000, പശ്ചാത്തല മേഖലയിൽ 7,01,38,000 രൂപയുമാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ഗ്രീൻ വില്ലജ് സ്മാർട്ട് വില്ലജ് എന്നി ലക്ഷ്യത്തിനാണ് മുൻഗണന നൽകിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.ഡി. ഷിനിത അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ കെ.എ. തപതി പദ്ധതി അവതരിപ്പിച്ചു.
next post