തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്ത് 25 -2026 വികസന സെമിനാർ സി.സി മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. ദിനേശൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ഐഷാബി ജബ്ബാർ പദ്ധതി വിശദീകരണം നടത്തി. അംഗങ്ങളായ കെ.കെ. സന്തോഷ്, സുരേഷ് ഇയ്യാനി, ഗ്രീഷ്മ സുഖിലേഷ്, നിഖിത പി.രാധാകൃഷ്ണൻ, ശെന്തിൾകുമാർ വൈസ് പ്രസിഡൻ്റ്രജനി ബാബു, സൂപ്രണ്ട് ആനന്ദൻഎന്നിവർ സംസാരിച്ചു. ആസൂത്രണ സമിതിയംഗങ്ങളും രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികളും ഉൾപ്പടെ വിവിധ മേഖലയിൽ നിന്നും ഇരുന്നുറോളം പേർ സെമിനാറിൽ പങ്കെടുത്തു.
നാട്ടിക പഞ്ചായത്ത് വികസന സെമിനാർ ബഹിഷ്കരിച്ച് യുഡിഎഫ്
തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്തിന്റെ 2025 -26 വർഷത്തെ വികസന സെമിനാർ യുഡിഎഫ് ജനപ്രതിനിധികൾ ബഹിഷ്കരിച്ചു, ഭൂരിപക്ഷം നഷ്ടപ്പെട്ട സിപിഎം പഞ്ചായത്ത് ഭരണസമിതി ബിജെപിയെ കൂട്ടുപിടിച്ച് പദ്ധതി വിഹിതം ഇരു കൂട്ടരും പങ്കെട്ടെടുക്കുകയാണെന്ന് യുഡിഎഫ് അംഗങ്ങൾ പറഞ്ഞു, പഞ്ചായത്തിനെ ഒന്നായി കാണാനും മുൻഗണന അനുസരിച്ച് പദ്ധതികൾക്ക് രൂപം നൽകാനും സിപിഎം – ബിജെപി ഭരണം തയ്യാറാകുന്നില്ല. അർഹതപ്പെട്ടവർക്കുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും സിപിഎം ബിജെപിയും ചേർന്ന് പഞ്ചായത്ത് പദ്ധതിയിൽ നിഷേധിക്കുകയാണ്. ഭൂരിപക്ഷം നഷ്ടപ്പെട്ടവർക്ക് ഭരണം നിലനിർത്താനുള്ള സിപിഎമ്മിൻ്റെ ചെപ്പടി വിദ്യകളാണ് ബിജെപിയുമായി ചേർന്ന് നടത്തുന്നതെന്നും യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. യൂഡിഎഫ് അംഗങ്ങൾ ആയ നാട്ടിക ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മാധവൻ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്, പി.വിനു, റസീന ഖാലിദ്, സി.എസ്. മണികണ്ഠൻ, കെ.ആർ.ദാസൻ എന്നിവരാണ് ബഹിഷ്‌ക്കരിച്ചത്.