അന്തിക്കാട്: ഫാം ജീവനക്കാരനെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതിൽ ആക്രമണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പഴുവിൽ സ്വദേശി ചക്കാമഠത്തിൽ വീട്ടിൽ സുദീപിനെ (42)യാണ് അന്തിക്കാട് പോലിസ് അറസ്റ്റ് ചെയ്ത്. ഫെബ്രുവരി 14 നാണ് സംഭവം. പഴുവിൽ സ്വദേശി മോഹനനെ (60) നെ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞ് കോളറിൽ കുത്തിപ്പിടിച്ച് മർദ്ദിച്ച സംഭവത്തിലാണ് പ്രതി പിടിയിലായത്. മോഹനൻ ജോലി ചെയ്യുന്ന ഫാമിൽ മദ്യപിച്ചെത്തി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലായിരുന്നു മർദ്ദനം. അന്തിക്കാട് പോലിസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സുബിന്ദിന്റെ നേതൃത്വത്തിൽ എസ് ഐമാരായ അഭിലാഷ്, ജയൻ, സിവിൽ പോലിസ് ഓഫിസറായ അനൂപ്, പ്രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സുദീപിന് 2020 ൽ വാടാനപ്പിള്ളി പോലിസ് സ്റ്റേഷനിൽ ഒരു ലൈംഗിക പീഡനകേസും അന്തിക്കാട് 2014 ൽ ഒരു അടിപിടി കേസും അടക്കം 3 ക്രിമിനൽ കേസുണ്ട്.