അരിമ്പൂർ: മനക്കൊടി സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. മനക്കൊടി കാട്ടുതിണ്ടി വീട്ടിൽ ആകാശ് കൃഷ്ണയെ (24 ) നെയാണ് അന്തിക്കാട് പോലിസ് അറസ്റ്റ് ചെയ്തത്. ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിൽ ജോലി ചെയ്തതിൽ ലഭിക്കാനുണ്ടായ കൂലി സംബന്ധമായ തർക്കം മൂലമുള്ള വൈരാഗ്യത്താലായിരുന്നു ആക്രമണം. മനക്കൊടിയിലെ റോഡിൽ വെച്ച് ബൈക്കിൽ പോകുകയായിരുന്ന അഭിജിത്തിനേയും സുഹൃത്തിനേയും തടഞ്ഞ് നിർത്തി കാറിലേക്ക് വലിച്ച് കയറ്റി കൊണ്ട് പോയി ചേറ്റുപുഴ മഞ്ഞിൻകര പാടത്തെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അന്തിക്കാട് പോലിസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സുബിന്ദിന്റെ നേതൃത്വത്തിൽ, എസ് ഐമാരായ അഭിലാഷ്, കൊച്ചുമോൻ, സിവിൽ പോലിസ് ഓഫിസറായ അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2021 ൽ അന്തിക്കാട്, തൃശൂർ വെസ്റ്റ് പോലിസ് സ്റ്റേഷനുകളിൽ 3 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആകാശ് കൃഷ്ണ.