വല്ലച്ചിറ: പാവപ്പെട്ടവർക്ക് തുണയേകി പല്ലിശേരി ശാന്തിഭവൻ പാലിയേറ്റിവ് ആശുപത്രിയുമായികൈകോർത്ത് വല്ലച്ചിറയിൽ ചികിത്സക്കായി ക്ലിനിക് ആരംഭിച്ചു. “50 രൂപക്ക് മുറ്റത്തൊരു ഒരു ഡോക്ടർ” എന്ന രീതിയിൽ വിഭാവനം ചെയ്യുന്ന പദ്ധതിയിൽഎല്ലാം ദിവസവും വൈകീട്ട് 4 മുതൽ 7 വരെ ഡോക്ടറുടെ സേവനം ലഭ്യമാക്കും. ഇതുവഴി ഡോക്ടറെ കാണാൻ വൈകുന്നേരങ്ങിളിൽ പ്രദേശികമായി അവസരമൊരുക്കുകയാണ് ട്രസ്റ്റ്, അവശതയനുഭവിക്കുന്ന നിരാംലബർക്ക് സൗജന്യമായും പരിശോധനക്ക് അവസരം ഒരുക്കുന്നുണ്ട്. ട്രസ്റ്റിന്റെ പദ്ധതികളിൽ താഴ്ന്ന നിരക്കിൽ ലാബ് സൗകര്യങ്ങൾ , മരുന്നുകൾ ലഭ്യമാക്കും പദ്ധതിയുടെ ഉദ്ഘാടനം ശാന്തിഭവൻ പാലിയേറ്റിവ് ആശുപത്രി സി.ഇ.ഒ ഫാ:ജോയ് കുത്തൂർ നിർവ്വഹിച്ചു, ട്രസ്റ്റി ചെയർമാൻ സിജോ എടപ്പിള്ളി അധ്യഷത വഹിച്ചു. സൗജന്യ പരിശോധന വല്ലച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് ഉദ്ഘാടനം ചെയ്തു. സ്വന്തം കിഡിനി ദാനമായി നല്കിയ ഷൈജു സായിറാം മിനെ ആദരിച്ചു, ഡോ: റിഷിൻ സുമൻ, ചേർപ്പ് ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് വി.എൻ സുരേഷ്, സി.മുരാരി, സി.പി. ദാസൻ, വിജയൻ, കെ. രവിന്ദ്രനാഥ്, വി.കെ. രാജൻ ,ബെന്നി തെക്കിനിയത്ത്, കവിത ജോസ്, സിജോഫിൻ, കെ.എ.ജോൺ പി. ആർ. ലിഖിൻ, ജയരാജ് നടുവിൽ എന്നിവർ പ്രസംഗിച്ചു.