പെരിങ്ങോട്ടുകര: സോമശേഖര ക്ഷേത്രത്തിലെ ഉത്സവം ബുധനാഴ്ച ആഘോഷിക്കും. ചാഴൂർ കുറുമ്പിലാവ്, ആലപ്പാട് പുള്ള് പുറത്തൂർ, കി ഴക്കുംമുറി, വടക്കുംമുറി, താന്ന്യം, മൂത്തേടത്തറ, കിഴുപ്പിള്ളിക്കര എന്നീ ഏഴ് ദേശങ്ങളിൽ നിന്നുള്ള പുരങ്ങൾ വൈകിട്ട് 6.30ഓടെ ക്ഷേത്ര മൈതാനത്ത് എത്തിച്ചേരും. തുടർന്ന് കൂട്ടിയെഴുന്നള്ളിപ്പ് മുത്തേടത്തറ ദേശത്തിന് വേണ്ടി കൊമ്പൻ പുതുപ്പുള്ളി സാധു തിടമ്പേറ്റും. പരയ്ക്കാട് തങ്കപ്പമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിന് ശേഷം കിഴക്കൂട്ട് അനിയൻ മാ രാർ പ്രമാണിയായി 101 പേർ അണിനിരക്കുന്ന പാണ്ടിമേളം അരങ്ങേറും. രാത്രി ഒമ്പതിന് വർണമഴയോടെ പകൽപൂര ത്തിന് സമാപനമാകും. വ്യാഴം പുലർച്ചെ ആറിന് വീണ്ടും കൂ ട്ടിയെഴുന്നെള്ളിപ്പ് നടക്കും. രാവിലെ 8.30നുള്ള ആറാട്ടോടെ പൂരം സമാപിക്കും.