News One Thrissur
Updates

ദേശപ്പെരുമയിൽ പെരിങ്ങോട്ടുകര ഉത്സവം ആഘോഷിച്ചു.

പെരിങ്ങോട്ടുകര: ദേശങ്ങളെ ആഹ്ലാദത്തിലാറാടിച്ച് പെരിങ്ങോട്ടുകര സോമശേഖരക്ഷേ ത്രത്തിലെ ഉത്സവം ആചാരപ്പെ രുമയോടെയും വർണപ്പൊലിമ യോടെയും ആഘോഷിച്ചു. പള്ളിപ്പുറം വൈശാഖിന്റെ മേളം ശീവേലി എഴുന്നള്ളിപ്പിന് അകമ്പടിയായി. ഏഴ് ദേശങ്ങളിൽനിന്ന് വിവിധ മേളങ്ങളുടെയും കലാരൂ പങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളിപ്പുകൾ ഉച്ചതിരിഞ്ഞ് മൂന്നുമുതൽ ആരംഭിച്ചു.വൈകീട്ട് എട്ടോടെ ക്ഷേത്ര മൈതാനത്ത് എത്തിച്ചേർന്ന് കൂ ട്ടിയെഴുന്നള്ളിപ്പ് നടന്നു. മൂത്തേടത്തറ ദേശത്തി ന്റെ കൊമ്പൻ പുതുപ്പുള്ളി സാധു ഭഗവാന്റെ തിടമ്പേറ്റി. ചാഴൂർ കുറുമ്പിലാവ് ദേശത്തി നായി-പുതുപ്പുള്ളി കേശവനും ആലപ്പാട് പുള്ള് പുറത്തൂർ-ചിറ ക്കൽ കാളിദാസനും കിഴക്കും മുറി -മീനാട് വിനായകനും വടക്കുംമു -റി കുട്ടൻകുളങ്ങര അർജുനനും താന്ന്യം ദേശത്തിനായി-തൃക്കട വൂർ ശിവരാജുവും കിഴുപ്പിള്ളി ക്കരയ്ക്കായി ചിറക്കര ശ്രീറാമും അണിനിരന്നു. പരയ്ക്കാട് തങ്കപ്പൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തി നു ശേഷം കിഴക്കൂട്ട് അനിയൻ മാരാർ പ്രമാണിയായി 101 പേർ അണിനിരക്കുന്ന പാണ്ടിമേളം അരങ്ങേറി. വ്യാഴാഴ്ച പുലർച്ചെ ആറിന് ഏഴു ദേശങ്ങളും സംയുക്തമാ യി കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. തുടർന്ന് ആറാട്ട്, ആറാട്ട് ഘോഷയാത്ര, ആറാട്ട് കഞ്ഞിവിതര ണം, കൊടിയിറക്കൽ എന്നിവ യോടെ ഉത്സവച്ചടങ്ങുകൾക്ക് സമാപനമാകും.

Related posts

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ താന്ന്യം യൂണിറ്റ് 25-ാം വാർഷികം.

Sudheer K

അനിൽകുമാർ അന്തരിച്ചു

Sudheer K

‘തൃശൂരിന് കേന്ദ്രമന്ത്രി’; മണലൂരിൽ സ്ഥാനാർഥിയുടെ പേരെഴുതാതെ ബിജെപി യുടെ ചുവരെഴുത്തുകൾ

Sudheer K

Leave a Comment

error: Content is protected !!